ജാലകം

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

കോഴിക്കോട്ടെ ചരിത്ര പ്രദര്‍ശനം കണ്ടപ്പോള്‍....

''ഞാന്‍ എന്റെ അവകാശങ്ങളെ കുറിച്ച് ബോധവാനായത്,
എന്റെ സഹജീവിയുടെ മനസ്സ് അറിഞ്ഞത് ,
സഖാവെ എന്നവിളിയുടെ പൊരുള്‍ അറിഞ്ഞത് ,
വായനശാല എനിക്ക് തന്ന പത്രങ്ങളിലൂടെയും
പുസ്തകങ്ങളിലൂടെയും ആയിരുന്നു''
ഒരാള്‍ പറഞ്ഞു..
എന്നാല്‍ ചരിത്രത്തില്‍ ഗ്രന്ഥശാലകള്‍ ഇല്ലായിരുന്നു.
ഗ്രന്ഥശാലപ്രസ്ഥാനം ഇല്ലായിരുന്നു...

" ഞാന്‍ സമൂഹത്തെക്കുറിച്ച് ആഴത്തില്‍
ചിന്തിച്ചത് ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ എന്നെ നയിച്ചപ്പോഴായിരുന്നു.
പുരോഗമന സാഹിത്യസന്ഘം വഴികാട്ടിയപ്പോള്‍ ആയിരുന്നു.."
ഒരു കലാകാരന്‍ പറഞ്ഞു..

എന്നാല്‍ ചരിത്രത്തില്‍ അവയ്ക്ക് സ്ഥാനമില്ലായിരുന്നു..
(വിജയന്‍ മാഷിനെ പരാമര്‍ശിക്കാതെ അത് പറഞ്ഞാല്‍
അവരെ അവര്‍ ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന എകോപനക്കാര്‍
കൊലവിളിക്കുമായിരുന്നു......!)

"ഞമ്മന്റെ അകക്കണ്ണ് തോറന്നത് അക്ഷരങ്ങളാ.. സമൂഹത്തില്‍ ഞമ്മക്ക്
വേല തന്നത് സക്ഷരതയാ... നടക്കുന്ന കാര്യം ഞമ്മള്‍ തിരിച്ചറിയുന്നത് അതോണ്ട.."
ആയിശുമ്മ പറയുന്നു..
എന്നാല്‍ ചരിത്രത്തില്‍ സാക്ഷരതയും സക്ഷാരതയ്കു നായകത്വം വഹിച്ചവരും
ഇല്ലായിരുന്നു..!

അവര്‍ ചരിത്രത്തെയും സോഷ്യലിസത്തെയും പിജിയ്ക്കും സ്വന്തം കുള്ളത്വതിനും
ഒപ്പമാക്കി . അവര്‍ രണ്ടു പേര്‍ക്ക് അതിലേറെ വളരാന്‍ കഴിയില്ലല്ലോ....

2011, മേയ് 1, ഞായറാഴ്‌ച

ഭുതത്തെ ചെപ്പിലടയ്ക്കണം

വലയില്‍ കുടുങ്ങിയ ചെപ്പ്
മുക്കുവന്‍ തുറന്നത് കൌതുകം കൊണ്ടാണ്.
അതില്‍ നിന്ന്‍ ഉയര്‍ന്ന പുക വലുതായി വലുതായി വലിയൊരു ഭുതമായി.
ഭുതത്തിനു തിന്നാന്‍ ആഗ്രഹം ചെപ്പു തുറന്നു അതിനെ പുറത്തുവിട്ട മുക്കുവനെയും..!
അന്തിച്ചു നിന്ന മുക്കുവന് ഭുതത്തില്‍നിന്നു രക്ഷപ്പെടാതെ വയ്യ ..
മരിക്കരുത്‌.... അതിനെന്താ വഴി...?
ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുമ്പോള്‍ മനുഷ്യന്റെ ബുദ്ധി ഉണരുകതന്നെ ചെയ്യും.
മുക്കുവന്റെ ബുദ്ധിയിലും രക്ഷാമാര്‍ഗം തെളിഞ്ഞു.
ഇത്രയും ഭീമനായ ഭുതം എങ്ങനെ ഇത്രയ്ക് ചെറുതായ ചെപ്പില്‍ ഒതുങ്ങി? കൊല്ലും മുന്പ് അതൊന്നു
കാണിച്ചു തരാമോ ഭുതമേ?
സൂത്രം ഫലിച്ചു. ഭുതം ചെപ്പില്‍ പുകയായി കയറികൂടി.
മുക്കുവന്‍ ചെപ്പടച്ചു. എന്നിട്ട് കടലിലേക്ക് വലിച്ച് ഒരേറു കൊടുത്തു.
അങ്ങനെ മുക്കുവന്‍ രക്ഷപ്പെട്ടു.
ഭുതം ആക്രമിക്കുമായിരുന്ന മനുഷ്യര്‍ മുഴുവന്‍ രക്ഷപ്പെട്ടു..
ഇത് കഥ..
എന്നാല്‍ കഥയല്ലാത്ത മറ്റൊരു കഥയിലാണ് അറിഞ്ഞോ അറിയാതെയോ ഒരു ഭുതം
മാനവരാശിയെ വിഴുങ്ങാന്‍ വന്നത്.
ഭുതമാണ് എന്ടോസള്‍ഫാന്‍ ...!
ലോകം മുഴുവന്‍ ഭുതം മരണം വിതച്ചു.
നമ്മുടെ കാസറഗോഡ് ജില്ലയില്‍ മാത്രം നാനുറില്‍ അധികം പേര്‍ മരിച്ചു.
അതില്‍ ഏറെപ്പേര്‍ അംഗ വൈകല്യങ്ങളുമായി കഷ്ടപ്പെടുന്നു..
കൃഷിയെ ഉപദ്രവിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ തുറന്നുവിട്ട ഭുതം അങ്ങനെ മനുഷ്യനെ കൊന്നുകൊണ്ടിരിക്കുന്നു...!
പക്ഷേ..
നമ്മുടെ രാജ്യം ഭരിക്കുന്ന ആളുകള്‍ക്ക് മനുഷ്യരോട് അല്ലാ, ഭുതത്തെ സൃഷ്ടിച് പോറ്റിവളര്‍ത്തുന്നവരോടാണ് ഇഷ്ടം.
ഭുതത്തെ ചെപ്പിലടയ്ക്കാന്‍ അവര്‍ തയ്യാറല്ല...!
പക്ഷേ...,
ലോകരാജ്യങ്ങള്‍ ഭുതത്തെ ചെപ്പിലടയ്കാന്‍ ഉറച്ചിരിക്കുന്നു.
അതൊരു വിജയമാണ്. ദുഷ്ട മനസുകള്‍ക്ക് എതിരെ മാനവരാശി നേടിയ വിജയം...
നമുക്കെല്ലാം അഭിമാനിക്കാവുന്ന വിജയം..
എന്നാല്‍, ലോകം വേണ്ട എന്ന്‍ ഉറപ്പിച്ച്പ്പോഴും അഞ്ചു വര്ഷം മുതല്‍ പത്തു വര്ഷം വരെ കാലം
ഇരുപതിമൂന്നു ഇനം കൃഷികള്‍ക്ക് വിഷം തളിക്കാന്‍ ഉള്ള ഇളവും നേടിയാണ്‌ നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ നില്‍ക്കുന്നത്..
അക്കൂട്ടതില് നമ്മള്‍ നിത്യവും കറിവെച്ച് കൂട്ടുന്ന ചില പച്ചക്കറികളും ഉണ്ട്.
പേടിയാവുന്നില്ലേ...?
പേടിക്കരുത്...നമുക്ക് പൊരുതണം...
എന്ടോസള്‍ഫാന്‍ എന്ന ഭുതത്തെ എന്നന്നേക്കുമായി ചെപ്പിലടയ്കാന്‍ നമ്മള്‍ പരസ്പരം കൈ കോര്‍ക്കണം.
പോരുതിജയിക്കുന്നവരെ..,
അന്തിമ വിജയം നേടുംവരെ ഞങ്ങള്‍ കൂടെയുണ്ട്...

2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

ഫെയിസ് ബുക്കില്‍ ചാറ്റാന്‍ വിചാരിക്കെ,
ഒരു തുള്ളിക്കിലുക്കം:
“ഉറങ്ങിയില്ലേ?”
ചാറ്റല്‍മഴ പോലെ,
ഉണര്‍വു പെയ്തു...
പിന്നെ ഉറങ്ങാനെ കഴിയുന്നില്ല.

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

സൌമ്യ ചേച്ചി പറയുന്നു...
നിങ്ങളെന്തിനാണ്
എന്നെ
ആളില്ലാത്ത തീവണ്ടി മുറിയില്‍
ഒറ്റയ്ക്കിരുത്തിയത്?
ഒഴിഞ്ഞ തീവണ്ടിമുറിയുടെ
ഇരുട്ടില്‍
എന്റെ നിലവിളികള്‍ എന്തേ
നിങ്ങളാരും
കേള്‍ക്കാതെ പോയത്?
ഞാന്‍
നിങ്ങളില്‍ ഒരാളായിരുന്നു
മകള്‍.. ചേച്ചി.. കുഞ്ഞനിയത്തി..
മനസ്സില്നിറയെ
എനിക്ക് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു..
ചെയ്യാന്‍ ഒത്തിരി
ബാക്കിയുണ്ടായിരുന്നു..
പക്ഷെ.....

ക്ലാസ്സിലായാലും,
കളിയിടങ്ങളിലും നിരത്തിലും
ബസ്സിലും തീവണ്ടിയിലും ആയാലും
കുഞ്ഞനിയന്മാരെ,
ഞങ്ങള്‍
പെണ്‍കുട്ടികളെ
വേറെയിരുതരുത്
മനസ്സില്‍നിന്നു മാട്ടിയിരുത്തരുത്.
നിങ്ങളിലൊരാളായി,
നിങ്ങള്‍ക്കൊപ്പം,
ഞങ്ങളും..

2010, ഡിസംബർ 5, ഞായറാഴ്‌ച

ഉണ്മ

കറന്റ് പോയപ്പോൾ
കുട്ടി ചോദിച്ചു:
“അമ്മേ ഞാനെവിടെയാ?”
“എന്റൂടെണ്ട് ബാവേ..”
“ന്റമ്മ ല്യാണ്ടായേ......”
കുട്ടി നിലവിളിച്ചു

2010, നവംബർ 26, വെള്ളിയാഴ്‌ച

ഇല്ല; നമുക്കു തെറ്റില്ല..
അവർ സർക്കസ് കലാകാർന്മാരാണ്. കത്തിയേറാണ് അവരുടെ ഇനം.
ഒരു ബോർഡ്. അതിനുമുമ്പിൽ നെഞ്ചുവിരിച്ച് ഒരാൾ നിൽക്കും. മറ്റേയാൾ കണ്ണുകെട്ടി ആദ്യത്തെയാളുടെ
നേരെ കത്തിയെറിയും. ഓരോ ഏറിനുമുമ്പും കാണികൾ ശ്വാസമടക്കിപ്പിടിച്ചിരിക്കും. പ്രാർത്തിക്കും
കത്തി ആ മനുഷ്യന്റെ നെഞ്ചിൽ തറക്കരുതേ..
അങ്ങനെ തന്നെയാണു സംഭവിക്കുക. കത്തി അയാളുടെ നെഞ്ചിലോ ദേഹത്തോ തട്ടാതെ ബോർഡിലെ
ഇത്തിരി സ്തലത്തുപോയി തറ്യ്ക്കും. പ്രദർശനം കശ്ഴിയുമ്പോൾ കത്തിയെറിഞ്ഞ മനുഷ്യനും നെഞ്ചുവിരിച്ചു കാത്തുനിന്ന മനുഷ്യനും പരസ്പ്പരം കെട്ടിപ്പിടിക്കും. കാണികൾ ആഹ്ലാദത്തൊടെ ആരവം മുഴക്കും.
സർക്കസ് തുടരുന്നതിനിടെ നഗർത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.
കൊല, കൊള്ളിവെയ്പ്... രണ്ടുമതക്കർ തമ്മിലാണ്....
ഒരുപാടാളുകൾ മരിച്ചു. ഒരുപാടു കുടുംബങ്ങൾ അനാധരായി... കെട്ടിടങ്ങൾ കത്തി; തല്ലിയുടച്ചു..
നഗരം നിശ്ചലമായി; സർക്കസ്സും..
ഒടുവിൽ, പോലീസും സർക്കാരും സാമൂഹ്യപ്രവാർത്തകരും രാഷ്ട്രീയക്കാരും മറ്റുജനങ്ങളും ചേർന്ന്
കലാപം ശമിപ്പിച്ചു. എല്ലാവർക്കും ആശ്വാസമായി; സമാധാനവും. എങ്കിലും പലരുടെയുള്ളിലും
മുറിവുകൾ ബാക്കിയായി.
സർക്കസ് വീണ്ടും പ്രദർശനമാരംഭിച്ചു.
ആവേശകരമായ കത്തിയേറ്..
കളിക്കാർ തയ്യാറായി.
ബോർഡിൽ നെഞ്ചുവിരിച്ചുനിന്നയാൾക്ക് പെട്ടെന്നോരോർമ: കൂട്ടുകാരൻ എതിർമതക്കാരനാണ്..
കത്തി കയ്യിലെടുക്കുമ്പോൾ മറ്റേയാളും ചിന്തിച്ചു: ഇവന്റെ മതക്കാർ ഞങ്ങളുടെ എത്രപേരെയാണു
കൊന്നത്... പകരം വീട്ടാൻ ഇതാ ഒരവസരം.
കണ്ണുകൾ മൂടിക്കെട്ടി അയാൾ എറിയാൻ തയ്യാറായി. കൂട്ടുകാർന്റെ നെഞ്ചുതന്നെ ലക്ഷ്യംവച്ച് അയാൾ
കത്തിയെറിഞ്ഞു.
ഒരിഞ്ചിന്റെ വ്യത്യാസം, കത്തി ബോർഡിൽ ചെന്നു തറച്ചു..!
പകയോടെ അയാൾ എറിഞ്ഞ മുഴുവൻ കത്തിയും ബോർഡിലാണു തറച്ചത്.
പ്രദർശനം കഴിഞ്ഞു. പതിവുപോലെ കെട്ടിപ്പിടിക്കുമ്പോൾ കത്തിയേറുകാരൻ വിതുമ്പി. മറ്റേയാൾ
സമാധാനിപ്പിച്ചു: “നമുക്ക് കലയും പ്രതിഭയുമാണു വലുത്. അതിലൂടെയാണ് നമ്മൾ മനുഷ്യത്വം കാട്ടുന്നത്. അതിനോട് മറ്റൊന്നുവച്ചും നമുക്ക് സന്ധി ചെയ്യാനാവില്ല..”
അവർ പ്രസ്പരം പുണർന്നു.

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

കാരണം
വിധിച്ചത് കൊയ്തോളൂ
വിതച്ചത് മറന്നോളൂ
വിത വേണ്ടല്ലോ, വിധിക്ക്
വിധിപോലെ വിതയ്ക്കാമിനി....
കോട+അതി കോടതി
കോടമൂടിയ ന്യായവിധി
അ! യോദ്ധ്യമില്ലായിനിയിനി
കോട കെട്ടിയ വിധി മതി.